സംസ്ഥാനത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാളുകളായി അവ്യക്തത തുടരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത് വന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന് രഞ്ജിത്തിനെ നിയമിച്ചു
നേരത്തെ ഡിജിപി ബി സന്ധ്യയായിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാൽ, സന്ധ്യ ഫയര്‍ ഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയമിച്ചിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ് തലവനായുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നല്‍കും.
ലെെംഗിക ചൂഷണം നേരിട്ടത് തുറന്നു പറഞ്ഞു, ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല: ദിവ്യ ഗോപിനാഥ്
മാത്രമല്ല, കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കുന്നതിനായി കോടതിയുടെ അനുമതി വാങ്ങിയിരുന്നു. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. കേസില്‍ സംസ്ഥാന സ!ര്‍ക്കാര്‍ നല്കിയ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക