സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകന് രഞ്ജിത്തിനെ നിയമിച്ചു. കഴിഞ്ഞ ആഴ്ചയിൽ ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പരിഗണിക്കാന്‍ തീരുമാനമെടുത്തത്. അക്കാദമി ചെയര്‍മാനായി സംവിധായകൻ കമൽ ആയിരുന്നു ഉണ്ടായിരുന്നത്. കമലിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം നടത്തിയത്.
ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. മൂന്ന് വര്‍ഷത്തേയ്ക്കായിരിക്കും നിയമനം ഉണ്ടാകുക. 2016 ലായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാനായി കമലിനെ തെരഞ്ഞെടുത്തത്. അതേസമയം, കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ നിരവധി എതിർപ്പുകളും വിവാദങ്ങളും ഉയർന്നു. ഈ സാഹചര്യത്തിൽ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ നടി കെ.പി.എ.സി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക