ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയ്ലര് പുറത്ത്. ഒരു വിവാഹാലോചനയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്.
അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹന്‍ലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. കല്യാണി പ്രിയദര്ശന്, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന് രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ 26ന് പ്രദര്‍ശനത്തിനെത്തും.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ഇത് ഒരു കോമഡി ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. എം ആര് രാജകൃഷ്ണനാണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി.
പ്രതികരിക്കാൻ ഇവിടെ എഴുതുക