കെ-റെയിൽ സർവേകല്ല് പിഴുത ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ മാടായിപ്പാറയിലാണ് സംഭവം.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. ‘പണി തുടങ്ങിയിട്ടുണ്ട്ട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ സർവേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മാടായിപ്പാറയിൽ അഞ്ചാം വാർഡ് അംഗമായ പി. ജനാർദ്ധനന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക