കണ്ണൂർ: സിപിഎം പ്രകടനത്തിനിടെ കണ്ണൂർ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകർത്തു. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഗാന്ധിപ്രതിമ തകർത്തത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത് വന്നു.
ഗാന്ധി വിരോധത്തിൽ സഖാവും സംഘിയും ഒരേ തൂവൽ പക്ഷികളാണെന്ന് കോൺഗ്രസ് നേതാവ് റിജിൽ ആരോപിച്ചു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കോൺഗ്രസ് ഓഫീസുകൾക്ക് നേരെയാണ് ആക്രമണം നടന്നത്.
തിരുവല്ലയിൽ ലോക്കൽ സെക്രട്ടറിയെ ആർ എസ് എസുകാർ കൊലപ്പെടുത്തിയപ്പോൾ ഒരു ഗോൾവക്കറിന്റെയോ ഹെഡ്ഗോവാറിന്റെയോ പ്രതിമ സഖാക്കൾ തകർത്തിട്ടില്ലെന്നും റിജിൽ ആരോപിച്ചു. അന്ന് നടക്കുന്നത് സുരേന്ദ്രനിസം എന്ന് കോടിയേരിയോ റഹീമോ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്റെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിട്ടില്ലെന്നും റിജിൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക