മലപ്പുറം മഞ്ചേരി പൂക്കൊളത്തൂരിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ കൂട്ടയടി. എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു.
പൂക്കൊളത്തൂർ സി.എച്ച്.എം ഹയർസെക്കണ്ടറി സ്കൂളിലെ 6 അധ്യാപകർക്കും 3 എസ്എഫ്ഐ നേതാക്കൾക്കും പരുക്ക്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഠിപ്പുമുടക്ക് സമരത്തിൽ പങ്കെടുക്കാൻ മുൻകൈയ്യെടുത്ത പ്രവർത്തകനെതിരെ നടപടി എടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം അറിയിക്കാനാണ് സ്കൂളിൽ എസ്എഫ്ഐ നേതാക്കൾ എത്തിയത്.
സ്കൂളിലെ ഓഫീസിൽ അതിക്രമിച്ചു കടന്ന് എസ്എഫ്ഐക്കാർ ആക്രമിച്ചുവെന്നാണ് അധ്യാപകരുടെ പരാതി. എന്നാൽ ഓഫീനുള്ളിൽ വിദ്യാർഥി നേതാക്കളെ അധ്യാപകർ വളഞ്ഞിട്ടു തല്ലിയെന്നാണ് എസ്എഫ്ഐ നേതാക്കളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക