കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി. കഴിയുന്നതും ചികില്‍സ വീടുകളിലാക്കണം. വാക്സിനേഷന് പരമാവധി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി.
അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് രണ്ടര ലക്ഷത്തോളം പേർക്കാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗേയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 231 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിൽ 2,47,417 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുന്‍ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക