ചെന്നൈ ∙ രോഗവ്യാപനം നിലവിലെ സ്ഥിതി തുടർന്നാൽ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയെന്ന് ഐഐടി ഗണിതശാസ്ത്ര വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസ് വകുപ്പും നടത്തിയ പഠനത്തിൽ പറയുന്നു.
കോവിഡ് 19 ട്രാക്കറിൽ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ്
എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക