കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സർവേക്കല്ലുകളാണ് പിഴുതെടുത്തത്. സർവേക്കല്ലുകൾ റോഡരികിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് കണ്ടെത്തിയത്. മുൻപും രണ്ട് തവണ മാടായി പാറയിൽ ഓരോ സർവ്വേ കല്ലുകൾ പിഴുതു മാറ്റിയിരുന്നു.
ഈ മാസം നാലിനായിരുന്നു ആദ്യമായി മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റിയത്. ഇതാദ്യമായാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാർ ശക്തമായ സമര പരിപാടികൾ നടത്താനിരിക്കെയാണ് സർവേക്കല്ലുകൾ കൂട്ടത്തോടെ പിഴുതു മാറ്റിയത്.
കെ-റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധം ഉയർന്നത് മാടായിപ്പാറയിലാണ്. സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പൊലിസെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക