മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേയ്ക്ക്. ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കാണ് വീണ്ടും അദ്ദേഹം അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. ഇന്ന് അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിക്കും. അദ്ദേഹം 29 ന് തിരിച്ചെത്തുമെന്നാണ് വിവരം. യാത്രയുടെ എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മിനസോറ്റയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ നടക്കുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം യാത്രയിൽ കൂടെയുണ്ടാകും.
അതേസമയം. മുഖ്യമന്ത്രി അമേരിക്കയിൽ കഴിയുന്ന സമയത്തെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. അവിടെനിന്ന് ഓൺലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണു തീരുമാനം. ഇ ഫയൽ സംവിധാനത്തിലൂടെ മുഖ്യമന്ത്രിക്കു ഫയലുകൾ തീർപ്പാക്കാനും സാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക