പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ അപകടത്തില്‍പ്പെട്ടു. പത്തുപേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന മിനിബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. അപകടത്തില്‍പ്പെട്ട ഏഴുപേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക