സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ടെന്ന് മന്ത്രിസഭ യോഗത്തിന്റെ വിശകലനം. അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ, സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന നിർദേശമാണ് മുന്നോട്ട് വന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങൾ നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ ഉണ്ടാകും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസിന് മാര്‍ഗനിര്‍ദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ
എങ്കിലും സംസ്ഥാനം ഇനി പൂർണമായ അടച്ചിടലിലേയ്ക്ക് കടക്കുകയില്ലെന്ന് തന്നെയാണ് സൂചന. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങൾ, കോളേജുകൾ തുടങ്ങിയവയുടെ കാര്യത്തിലും ചർച്ചയുണ്ടാകും. നാളത്തെ കോവിഡ് അവലോകന യോഗത്തിലായിരിക്കും ഇക്കാര്യം ചർച്ച ചെയ്യുക. ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിലോ ഇല്ലാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക