സർവകലാശാല ഓഫീസിൽ വച്ച് വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ പോലീസ് പിടികൂടി. എം ജി സര്‍വകലാശാലയില്‍ ആണ് സംഭവം നടന്നത്. സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സിന്റെ പിടിയിലായത്. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ഇവർ ആവശ്യപ്പെട്ടത്.
മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിനാണ് തുക ആവശ്യപ്പെട്ടത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയിൽ നിന്നായിരുന്നു പണം ആവശ്യപ്പെട്ടത്. തുടർന്ന് ഓഫീസിൽ വച്ച് തുക കൈമാറിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക