ആടിയാനി: സാമൂഹിക വിരുദ്ധർ നായയെ കൊന്നു കിണറ്റിൽ തള്ളിയെന്നു പരാതി. ശുദ്ധജലം ലഭിച്ചിരുന്ന കിണർ ഇതേ തുടർന്ന് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായി.
കൊറ്റനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാക്കമലയിലാണ് സംഭവം. കൽക്കുഴിൽ ഷാജിയുടെ റബർ പുരയിടത്തിലെ കിണറ്റിലാണ് നായ ചത്തുകിടന്നത്.
കഴുത്തിൽ കയർ കുരുക്കിട്ട നിലയിലായിരുന്നു നായയുടെ ജഡം. കടുത്ത വേനലിലും വറ്റാത്ത കിണറായിരുന്നു. സമീപത്തുള്ള ഏഴു കുടുംബങ്ങൾ ഇതിൽ നിന്നാണ് ഗാർഹികാവശ്യങ്ങൾക്കായി ജലം എടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക