രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. മൂന്നാം തരംഗം സ്ഥിരീകരിച്ചത് മുതൽ ഇതാദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നത്. 19 ശതമാനത്തോളമാണ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട്. 41 ശതമാനമാണ് മരണസംഖ്യ ഉയർന്നിരിക്കുന്നത്.
ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കോവിഡ് രോഗബാധിതരായത്. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു. അതേസമയം ഇന്നലെ വരെയുള്ള ആഴ്ചയിൽ ടിപിആർ 15.68 ശതമാനം ഇടിഞ്ഞിട്ടുണ്ട്. അതേസമയം, കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കും മരണ നിരക്കും ഉയർന്നു നിൽക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക