ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് നൽകുന്നത് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ചയാണ് നടക്കേണ്ടത്. അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടക്കം കുറിച്ചത്.. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസഭ രാവിലെയും ലോക്സഭ വൈകിട്ടും ചേരുന്ന വിധത്തിലാണ് ഒരുക്കങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു സഭയിലെ അംഗങ്ങള്‍ രണ്ടു സഭകളിലും ഗ്യാലറിയിലും എന്ന രീതിയിലാണ് ഇരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക