സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങൾ വർധിപ്പിക്കണോ, നിലവിലുള്ള രീതികൾ തുടരണോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കും. തലസ്ഥാന നഗരത്തിൽ ആശങ്ക കുറയുന്നു എന്ന സാഹചര്യം കൂടി വിലയിരുത്തിക്കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അതേസമയം, കൂടുതൽ ജില്ലകളിൽ വ്യാപനം കൂടുന്ന ആശങ്ക ഉള്ളതിനാൽ വലിയ ഇളവുകളോ എന്നാൽ കൂടുതൽ കടുപ്പിക്കുന്ന രീതിയോ ഉണ്ടാകാനിടയില്ല.
സഹജീവിയോടുളള കടമയ്ക്കപ്പുറം, ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്ന മമ്മൂട്ടി ; എം.എ. നിഷാദ്
നിലവിലുള്ള ഞായറാഴ്ച നിയന്ത്രണം തുടരണോ എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. മാത്രമല്ല, സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കും. ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. ഈ നടപടി ഫലപ്രദമായിട്ടുണ്ടോ എന്നതും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക