മണിപ്പൂരിൽ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. തെരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തതിലാണ് പ്രതിഷേധവുമായി നേതാക്കൾ രംഗത്ത് വന്നത്. പ്രതിഷേധത്തിൽ കേന്ദ്രനേതൃത്വം തന്നെ ഞെട്ടലിലാണ്.
പ്രാധനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ കോലം കത്തിക്കുകയും നേതാക്കളുടെ അണികള്‍ ബിജെപി ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തു. പാർട്ടിയിൽ ഇത്രകാലം ഉണ്ടായിരുന്നവർക്ക് സീറ്റ് നൽകാതെ കോൺഗ്രസിൽ നിന്ന് പാർട്ടിയിൽ ചേർന്നവർക്ക് സീറ്റ് നൽകിയതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ബിരേണ്‍ സിംഗിന്റെയും കോലം കത്തിച്ച പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധങ്ങൾ ഉണ്ടായത്. ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയില്‍ കൂട്ട രാജി നടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക