ഇന്ത്യയുടെ ഇതിഹാസതാരത്തേക്കാള്‍ മികച്ച രീതിയില്‍ താന്‍ ബാറ്റ് ചെയ്യുമായിരുന്നെന്ന് പാകിസ്താന് മുന്‍ ഫാസറ്റ് ബൗളര്‍. ബാറ്റിംഗ് കൊണ്ട് താന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ കളിയിലെ മികച്ച താരമായിട്ടുണ്ടെന്നും പറഞ്ഞു.
ഇന്ത്യയുടെ ഇതിഹാസ താരത്തേക്കാള്‍ മികച്ച രീതിയില്‍ താന്‍ ബാറ്റ് ചെയ്തിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് പാകിസ്താന്റെ മൂന് ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ ആണ്.
ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗുമായിട്ടാണ് തന്നെ താരം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നടന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ലോകകപ്പില്‍ വാലറ്റത്ത് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതിന് കളിയിലെ മികച്ച താരമായിട്ടുണ്ട്. കൊളംബോയില്‍ നടന്ന ടി ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 17 പന്തില്‍ 32 റണ്‍സ് എടുത്തിരുന്നു.
ഈ മത്സരത്തില്‍ 19 റണ്‍സിന് ഒരു വിക്കറ്റും എടുത്തിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ ഈ മത്സരത്തില്‍ പാകിസ്താന് ജയിക്കുകയും ചെയ്തിരുന്നു. ഗ്രൂപ്പ ഘട്ടത്തില്‍ ഹര്ഭജന് സിംഗും നന്നായി ബാറ്റ് ചെയ്തിരുന്നു.
എന്നാല്‍ പ്ളേയര്‍ ഓഫ്് ദി മാച്ച് കിട്ടിയത് എന്റെ ബാറ്റിംഗിനായിരുന്നു. ഇത്ു തന്നെയാണ് ഹര്‍ഭജനെക്കാള്‍ മികച്ച ബാറ്റ്സ്മാനാണ് ഞാനെന്ന് പറയാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക