കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഉള്‍പ്പെടെ ആറ് മൊബൈല്‍ ഫോണ്‍ ഇന്ന് ഹൈകോടതിയില്‍ ഹാജരാക്കും.
ദിലീപിന്റെ മൂന്ന് ഫോണ്‍, സഹോദരന് അനൂപിന്റെ രണ്ട്, സഹോദരീഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് ഹാജരാക്കുന്നത്. രണ്ട് ഐ ഫോണ്‍ ഉള്‍പ്പെടെയാണ് ദിലീപിന്റെ മൂന്ന് ഫോണുകള്‍.
മുദ്രവെച്ച കവറില്‍ ഫോണുകള്‍ ഇന്ന് രാവിലെ രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് ഏതുതരത്തിലെ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക