തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
30ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 29ന് പവന് 120 രൂപ കുറഞ്ഞ് 36000 രൂപയിൽ എത്തുകയായിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 600 രൂപ കുറഞ്ഞിരുന്നു.
ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടിയിരുന്നു. പവന് 36,720 രൂപയുമായിരുന്നു ബുധനാഴ്ചത്തെ വില. ജനുവരി മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 10നായിരുന്നു ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വർണവില.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ന്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണഫ്യൂച്ചറുകൾ 10 ഗ്രാമിന് 47,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച 18 രൂപയാണ് വർധിച്ചത്.
വെള്ളിവില 22 രൂപ ഉയർന്ന് കിലോഗ്രാമിന് 60,998 രൂപയായി. ഡോളർ ദുർബലമായതിനാൽ ആഗോളതലത്തിൽ മഞ്ഞ ലോഹത്തിന്റെ വില മാറ്റമില്ലാതെ തുടർന്നു.
സ്പോട്ട് ഗോൾഡ് ഔൺസിന് 1,797.94 ഡോളറായി മാറിയപ്പോൾ യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,799.10 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക