വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ഫെബ്രുവരി ഒന്നിലെ ദിവസ ഫലം അറിയാം.
ഏരീസ് (Arise – മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ ഇന്ന് നിങ്ങളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയ്ക്ക് പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം പറയാൻ ഉണ്ടായിരിക്കാം.
നിങ്ങൾ അത് ഒരിക്കലും ഒഴിവാക്കരുത്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കാറായി. ഭാഗ്യ ചിഹ്നം- നിറമുള്ള ഗ്ലാസ്
ടോറസ് (Taurus – ഇടവം രാശി):
ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ അനശ്ചിതമായി നീളുന്ന പ്രധാന തീരുമാനങ്ങൾക്ക് ഇപ്പോൾ തീർപ്പുണ്ടായേക്കാം. നിങ്ങളുടെ ഭയത്തെ നേരിടാനും അവ പരിഹരിക്കാനുമുള്ള നല്ല ദിവസമാണിത്. നിങ്ങൾ ചുമതലകൾ നിറവേറ്റുന്നതിൽ പിന്നിലായിരിക്കാം, ഉടൻ പൂർത്തിയാക്കി നൽകുന്നതിന് പരമാവധി ശ്രമിക്കുക. ഭാഗ്യ ചിഹ്നം- ഒരു റോസ് സ്ഫടികം
ജെമിനി (Gemini – മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് ആവശ്യം പ്രശാന്തമായ ഒരു അന്തരീക്ഷമാണ്. എന്നാൽ, നിങ്ങൾക്ക് ചുറ്റുമുള്ള കോലാഹലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ അനുവദിച്ചേക്കില്ല. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം വീണ്ടും മാറ്റിവച്ചേക്കാം. ഭാഗ്യ ചിഹ്നം- പ്രതീക്ഷിക്കുന്ന ഒരു ഇമെയിൽ
കാൻസർ (Cancer – കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ കുറച്ച് സമയത്തിനുള്ളിൽ, നിങ്ങളുടെ പുതിയ ഇടം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങിയേക്കാം. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ, നിങ്ങളുടെ അഭിപ്രായത്തിന് പ്രഹരമേൽക്കേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം- ഒരു പൈതൃക സ്ഥലം
ലിയോ ( Leo – ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ ചിന്തകളെ അടിച്ചമർത്തുന്നത് പിന്നീട് ധാരാളം ആശയക്കുഴപ്പങ്ങൾക്ക് കാരണമായേക്കാം. കാര്യങ്ങൾക്ക് ഒരു വ്യക്തത ഉണ്ടായിരിക്കുന്നതാണ് നല്ലത്. ഒരു പ്രോജക്റ്റ് നയിക്കാൻ നിങ്ങൾക്ക് ഉടൻ അവസരം ലഭിച്ചേക്കാം. നിങ്ങൾക്ക് ചുറ്റും മത്സരത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടായി വരുന്നതിൽ ജാഗ്രത പുലർത്തുക. ഭാഗ്യ ചിഹ്നം- ഒരു പുതിയ റെസ്റ്റോറന്റ്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ആത്മവിശ്വാസം ആരെങ്കിലുമായുള്ള ഒരു സംഭാഷണത്തിൽ നിന്നും നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിങ്ങളിലേക്ക് എത്തിയ ചില കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ഉള്ളിലെ ചെകുത്താനെ നിങ്ങൾ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രയധികം നിങ്ങൾക്ക് പരിഭ്രാന്തി അനുഭവപ്പെടാം. ഭാഗ്യ ചിഹ്നം – ഒരു പാർക്ക്
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ ഇന്ന് നിങ്ങൾക്ക് ബോധപൂർവം ശുഭാപ്തി വിശ്വാസം കണ്ടെത്തേണ്ടി വന്നേക്കാം. ചിലപ്പോൾ പതിവ് ദിനചര്യകൾ നിങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം. സമർത്ഥമായ ചില പ്രവർത്തനങ്ങൾ ഒരു പുതിയ ആന്തരിക ശക്തിയായി പ്രവർത്തിച്ചേക്കാം. ഭാഗ്യ ചിഹ്നം- ഒരു ചുവരെഴുത്ത് അല്ലെങ്കിൽ ഒരു മുദ്രാവാക്യം
സ്കോർപിയോ (Scorpio – വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരം നിങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നുണ്ടാകാം. അതിൽ അവർ വിജയിച്ചേക്കാം. നിങ്ങളുടെ ഊർജ്ജം അൽപ്പം ചിതറിപ്പോകുന്നതായി തോന്നിയേക്കാം. ഒരു അടുത്ത സുഹൃത്തിന് നിങ്ങളെ മനസ്സിലാക്കാനും തിരികെ കൊണ്ടുവരാനും കഴിയും. ഭാഗ്യ ചിഹ്നം- ഒരു സെറാമിക് ജഗ്
സാജിറ്റെറിയസ് ( Sagittarius – ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിരവധി ആളുകൾ നിങ്ങളുടെ സ്ഥാനത്ത് വരാൻ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ നിലവിലെ ജോലിയും ഭാവിയും നിങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലഘുവായ ഭക്ഷണം ദഹനപ്രശ്നങ്ങൾ കൂടാതിരിക്കാൻ സഹായിച്ചേക്കാം. ഭാഗ്യചിഹ്നം- മാർബിൾ അലമാരകൾ
കാപ്രികോൺ (Capricorn – മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ഒരു ലക്ഷ്യവുമില്ലാതെ ഒരേ കാര്യം തന്നെ കുറെ നാളായി ആവർത്തിച്ച് ചെയ്തു കൊണ്ടിരിക്കുന്നത് പ്രയോജനപ്രദമായേക്കില്ല. നിങ്ങൾ അന്വേഷിക്കുന്ന കാര്യം പരിചയമുള്ള മറ്റാരുടെയെങ്കിലും കൈവശം ആയിരിക്കാം. ഒരു പുതിയ താത്പര്യത്തിന് വേണ്ടി വേണ്ടി നിങ്ങൾ കൂടുതൽ സമയം ചെലവഴിച്ചേക്കാം. ഭാഗ്യ ചിഹ്നം – ഒരു കല്ല് മോതിരം
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ സൂഷ്മമായി ആലോചിക്കാനും ഭാവിയിലേക്കുള്ള നിങ്ങളുടെ സ്വന്തം പദ്ധതികൾ നടപ്പിലാക്കാനുമുള്ള ദിവസമാണിത്. സ്വാഭാവികമായ ഒരു സമീപനം ആവശ്യമായി വന്നേക്കാം. പ്രായമായ ഒരാളുടെ ഉപദേശം ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം – ബദാം
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലും നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചേക്കാം. പഴയ പ്രണയം വീണ്ടും ഉടലെടുത്തേക്കാം. വീണ്ടും ഒരു ബന്ധത്തിലായേക്കാം. ഇന്ന് ഉന്മേഷദായകമായ ഒരു ഉല്ലാസയാത്രയ്ക്ക് പോകാൻ സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം – പ്രിയപ്പെട്ട ഒരു പഴയ പേന. (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com)
പ്രതികരിക്കാൻ ഇവിടെ എഴുതുക