ഡല്‍ഹി: നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു ‘ബാറ്ററി സ്വാപ്പിംഗ് പോളിസി’ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ, പോഷകങ്ങൾ എന്നിവ തളിക്കുന്നതിന് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ധനമന്ത്രി പറഞ്ഞു.
കാർഷിക, ഗ്രാമീണ സംരംഭങ്ങൾക്ക് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിന് നബാർഡ് വഴി ഫണ്ട് ലഭ്യമാക്കും. സ്റ്റാർട്ടപ്പുകൾ എഫ്പിഒകളെ പിന്തുണയ്ക്കുകയും കർഷകർക്ക് സാങ്കേതികവിദ്യ നൽകുകയും ചെയ്യും. നിർമ്മല സീതാരാമൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക