കനയ്യ കുമാറിന് നേരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം.ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കനയ്യക്ക് നേരെ മഷിയൊഴിക്കാന്‍ ശ്രമം നടന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഷിയല്ല, ഒരുതരം ആസിഡാണ് ഒഴിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാമ്പെയിന് ചെയ്യാനെത്തിയതായിരുന്നു കനയ്യ കുമാര്‍.
”അയാള്‍ കനയ്യ കുമാറിന് നേരെ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നാലും അദ്ദേഹത്തിന്റെ അടുത്തിരുന്ന മൂന്ന്-നാല് പേരുടെ ദേഹത്ത് ഇതിന്റെ കുറച്ച് തുള്ളികള്‍ വീണിട്ടുണ്ട്,” കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഖ്നൗവിലെത്തിയതായിരുന്നു കനയ്യ കുമാര്‍.
അതേസമയം പ്രിയങ്ക ഗാന്ധിക്ക് വദ്രക്ക് കീഴില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വമ്പന്‍ പോരാട്ടമായി മാറിയിരിക്കുകയാണെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക