കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35920 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 4490 രൂപയാണ്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
കേന്ദ്ര ബജറ്റ് ദിനമായിരുന്ന ഇന്നലെയും സ്വർണവിലയിൽ മാറ്റമുണ്ടായില്ല. 30ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 29ന് പവന് 120 രൂപ കുറഞ്ഞ് 36000 രൂപയിൽ എത്തുകയായിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 600 രൂപ കുറഞ്ഞിരുന്നു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണഫ്യൂച്ചറുകൾ 10 ഗ്രാമിന് 47,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച 18 രൂപയാണ് വർധിച്ചത്. വെള്ളിവില 22 രൂപ ഉയർന്ന് കിലോഗ്രാമിന് 60,998 രൂപയായി.
ഡോളർ ദുർബലമായതിനാൽ ആഗോളതലത്തിൽ മഞ്ഞ ലോഹത്തിന്റെ വില മാറ്റമില്ലാതെ തുടർന്നു. സ്പോട്ട് ഗോൾഡ് ഔൺസിന് 1,797.94 ഡോളറായി മാറിയപ്പോൾ യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,799.10 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക