ദില്ലി: കെ റെയിൽ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് റെയിൽവേ മന്ത്രി പറഞ്ഞത് സാങ്കേതിക കാര്യങ്ങൾ മാത്രമാണെന്ന് എളമരം കരീം എം പി . പദ്ധതി അവസാനിച്ചു എന്നു ഒരിടത്തും പറഞ്ഞിട്ടില്ല.
പദ്ധതിയെ തകർക്കാൻ ലക്ഷ്യമിടുന്നവർ വലിയ പ്രചാരവേല നടത്തുകയാണ്. പദ്ധതി നിർത്തലാക്കാൻ എടുത്ത നടപടികൾ എന്തെന്ന എംപിമാരുടെ ചോദ്യം ദുരുദ്ദേശപരമാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.
അതിനിടെ, സിൽവർ ലൈൻ പദ്ധതിക്ക്നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക