റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെസ്റ്റ് ചേർപ്പ് സ്വതേശി സത്യനാണ് താമസ സ്ഥലത്ത് മരിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ‘ബഖാലത്തു ഷല്ലാൽ’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. 30 വർഷത്തോളമായി പ്രവാസിയാണ്.
പിതാവ്: മണിയാംപറമ്പിൽ കൃഷ്ണൻ നായർ. അമ്മ: മാധവി അമ്മ. ഭാര്യ: ഇന്ദിര. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം ബെയ്ശ് ജനറൽ ആശുപത്രി മോർച്ചറിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക