വർധിച്ചു വരുന്ന വിവാഹ മോചനങ്ങൾക്ക് കാരണം ഗതാഗത കുരുക്കാണെന്ന് അമൃത ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം ഗതാഗത കുരുക്കാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അമൃത ഫഡ്നാവിസിന്റെ വിചിത്രമായ വാദം.
അടുത്ത വർഷം മുതൽ പൂർണ തോതിലുള്ള വനിതാ ഐപിഎൽ നടത്തുമെന്ന് സൗരവ് ഗാംഗുലി
ഗതാഗത കുരുക്ക് കാരണം പല ഭര്ത്താക്കന്മാര്ക്കും വീടുകളില്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല ഇത് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നു. അവർ പറയുന്നു. കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തെ മൂന്നു ശതമാനം വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നത്.
റോഡുകളില്‍ കണ്ടു വരുന്ന കുഴികളും ഗതാഗത കുരുക്കും ഞങ്ങളെ ഏറെ അസ്വസ്ഥമാക്കുന്നതാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ മാത്രമാണ് ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. അമൃതയുടെ വിചിത്ര വാദം സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിനും പരിഹാസത്തിനുമാണ് വഴിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക