ഒരു പക്ഷെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ടാൽ ആന്ധ്രാ പ്രദേശിലെ ജനങ്ങൾ പറയുക ഇതായിരിക്കും, “അല്ല ആരിത്? നമ്മുടെ മുഖ്യമന്ത്രിയല്ലേ ഈ ചാട്ടം ചാടുന്നത്”. വെറുതെ ഒരു ചാട്ടമല്ല, ബംഗി ജമ്പിങ്. മനസ്സിലായില്ല? ചെകുത്തായ ഒരു താഴ്വരയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നോ മറ്റോ കാലിൽ കയർ ബന്ധിച്ച് താഴേക്ക് ചാടുന്ന സാഹസീക വിനോദമുണ്ടല്ലോ? അത് തന്നെയാണ് ബംഗി ജമ്പിങ്.
രാഷ്രീയക്കാർ സാധാരണ ഗതിയിൽ ചുളിയാത്ത വെള്ള ഖദർ വസ്ത്രമിട്ട് പ്രചാരണ മുദ്രാവാക്യങ്ങൾ വിളിക്കുകയും മറ്റും ചെയ്യുന്നതാണ് നമുക്ക് സുപരിചിതമെങ്കിൽ ആന്ധ്രാ പ്രദേശിലെ നിലവിലെ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി വ്യത്യസ്തനാണ്. സാഹസീക പ്രിയനായ ജഗൻ മോഹന്റെ ഒരു വിഡിയോയാണ് ഇപ്പൊൾ വൈറലാവുന്നത്.
ജീൻസും ടിഷർട്ടും ധരിച്ച് തന്റെ പരിശീലകൻ തന്റെ അരികിൽ നിൽക്കുന്ന ആന്ധ്രാ മുഖ്യമന്ത്രിയാണ് വീഡിയോയുടെ തുടക്കത്തിൽ. സാധാരണ ബൻജീ ജമ്പിങ് ചെയ്യുന്നവർക്കുള്ള പേടിയോ പരിഭ്രമമോ ഇല്ലാതെ തികച്ചും ശാന്തനായി ക്യാമറയിലേക്ക് നോക്കുകയും കൈ വീശുകയും ചെയ്യുന്നുണ്ട് ജഗൻ മോഹൻ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക