അടുത്ത വർഷം മുതൽ വനിതാ ഐപിഎൽ നടത്തും. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം മുതൽ പൂർണ തോതിലുള്ള വനിതാ ഐപിഎൽ നടത്തും.
അതിനായുള്ള ഒരുക്കങ്ങളും നടപടികളും നടക്കുകയാണ്. തീർച്ചയായും ഇക്കാര്യം നടക്കും. പുരുഷ ഐപിഎൽ പോലെ തന്നെ വനിതാ ഐപിഎലും വലിയ വിജയമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയത്. വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ തന്നെ സൂചന തന്നിരുന്നു.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കുകയായിരുന്നു. പ്ലേ ഓഫുകളുടെ ഈ വർഷം ടി-20 ചലഞ്ച് അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക