രാജ്യത്ത് വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി. മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണിത്. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാര്‍ച്ച് 31 വരെയുള്ള കുടിശിക ഒഴിവാക്കിയിട്ടുമുണ്ട്.
രാഷ്ട്രീയക്കാരനായി അർജുൻ അശോകൻ; ‘മെമ്പർ രമേശൻ’ ടീസർ പുറത്ത്
വാഹന ഉടമ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടച്ച ശേഷം 100 രൂപയുടെ മുദ്രപത്രത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കണം. വാഹനം സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം പൊളിച്ച് കളഞ്ഞെങ്കിലോ, വാഹനം മോഷണം പൊയെങ്കിലോ ആണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.
കുറഞ്ഞത് നാല് വര്‍ഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലു വര്‍ഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാകുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക