ചരണ്‍ജിത് സിങ്ങ് ഛന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇന്ന് പ്രഖ്യാപിക്കും. ഇക്കാര്യം തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. ലുധിയാനയില്‍ ഇന്ന് നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവണം എന്നത് സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ ഹൈക്കമാന്റ് സര്‍വെ നടത്തിയിരുന്നു. ഭൂരിഭാഗം പേരും ഛന്നിയെയാണ് പിന്തുണച്ചത്.
വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, കാലാവധി മാര്‍ച്ച് വരെ നീട്ടി
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ധു വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. ജനവിധി അനുകൂലമായാല്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക