കണ്ണൂർ: കൂത്തുപറമ്പ് വലിയ വെളിച്ചം – ചെറുവാഞ്ചേരി റൂട്ടിൽ ചീരാറ്റ വളവിലാണ് ഇന്നലെ റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. നിരവധിബൈക്കുകളാണ് ഓയിലിൽ വഴുതി തെന്നിവീണത്.
കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷം റോഡിൽ മണൽ വിതറിയാണ് അപകടം ഒഴിവാക്കിയത്.
അസി. സ്റ്റേഷൻ ഓഫീസർ പുത്തലത്ത് പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.
ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ കെ.സി സിനീഷ്,ചസിൻചന്ദ്രൻ, സുജിത്ത്, ഹോം ഗാർഡ് രഞ്ചിത്ത് എന്നിവർ ചേർന്ന് ഏറെനേരം പ്രയത്നിച്ച ശേഷമാണ് അപകട സാഹചര്യം ഒഴിവാക്കിയത്. കണ്ണവം പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക