‘കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ..കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ..’- കാലങ്ങൾക്കിപ്പുറവും മലയാളികള്‍ ഇന്നും ഹൃദയത്തിലേറ്റുന്ന പ്രിയ ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. എത്ര കേട്ടാലും മതിവരാത്ത ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ നിത്യ സുന്ദരഗാനം. ഒരുപക്ഷെ ഒരിക്കലെങ്കിലും ഈ പാട്ട് മൂളിനോക്കാത്തവർ വിരളമായിരിക്കും. ഗാനം പാടിയതാകട്ടെ, ബോളിവുഡ് സിനിമയുടെ ഏഴു പതിറ്റാണ്ട് കാലം നായികമാരുടെ സംഗീത ശബ്ദമായി മാറിയ ലതാ മങ്കേഷ്കറും .
1974ൽ പുറത്തിറങ്ങിയ ‘നെല്ല്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ലതാ മങ്കേഷ്കര്‍ ‘കദളീ കണ്‍കദളി’ ആലപിച്ചത്. ഇത് തന്നെയായിരുന്നു പ്രിയഗായികയുടെ ആദ്യ മലയാള ഗാനവും. രാമു കാര്യാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിലെ ഗാത്തിന് ഈണം നൽകിയത് സലിൽ ചൗധരിയാണ്. വയലാർ രാമവർമ്മയാണ് എഴുതിയത്. ജയഭാരതിയായിരുന്നു ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക