2020 ജനുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷം ഇന്ത്യയിൽ 13,500 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടാറ്റ മോട്ടോഴ്സ്. വിപണിയിൽ അവതരിപ്പിച്ചതുമുതൽ, നെക്സോണ്‍ ഇവി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്യുവിയാണ്.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം സബ്സിഡികളും ആനുകൂല്യങ്ങളും കൂടി ലഭിച്ചതോടെ എസ്യുവി ഇവി വിപണിയിൽ ശക്തമായ മുന്നേറ്റമാണ് വാഹനം നേടിയത്.
നെക്സോണ്‍ ഇവിയുടെ മിക്ക വകഭേദങ്ങളും നിലവിൽ നിരവധി സ്ഥലങ്ങളിൽ ആറ് മാസത്തിലധികം കാത്തിരിപ്പ് കാലയളവ് നൽകുന്നുണ്ടെന്ന് ഡീലർമാരെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂരിഭാഗം ബുക്കിംഗുകളും മഹാരാഷ്ട്രയിൽ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പ്രഖ്യാപിച്ച സബ്സിഡികളും മറ്റുമാണ് ഈ വില്‍പ്പനയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനുകൂല്യങ്ങൾ 2021 ഡിസംബർ 31-ന് അവസാനിക്കാനിരിക്കെ, അവ 2022 മാർച്ച് 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് നെക്സോൺ ഇവിയുടെ കാത്തിരിപ്പ് കാലയളവ് വീണ്ടും വർദ്ധിപ്പിച്ചു.
മഹാരാഷ്ട്ര ഇവി പോളിസി അനുസരിച്ച് വാഹന ബാറ്ററി ശേഷിയുടെ ഒരു kWh-ന് 5,000 രൂപ അടിസ്ഥാന ഇൻസെന്റീവ് നൽകുന്നു, പരമാവധി ഇൻസെന്റീവ് 1.50 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കൂടാതെ, 2021 ഡിസംബർ 31-ന് മുമ്പ് വാഹനം വാങ്ങുമ്പോൾ ഇവി വാങ്ങുന്നവർക്ക് നേരത്തെയുള്ള ഇൻസെന്റീവ് ലഭിക്കാൻ നയം അനുവദിച്ചു. അത് 2022 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക