പുകവലി ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും പ്രധാന ധമനികളെ ശക്തമാക്കുകയും ക്രമരഹിതമായ ഹൃദയ താളം ഉണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം ഹൃദയത്തെ ബാധിക്കാമെന്ന് ഗവേഷണങ്ങൾ .
ലോകമെമ്പാടുമുള്ള 10-15 ശതമാനം ഹൃദയ സംബന്ധമായ മരണങ്ങൾക്ക് പുകവലി ഒരു കാരണമാണ്. ഇത് നിരവധി ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹൃദയത്തിൽ മാത്രമല്ല, കൈകളിലും കാലുകളിലും ധമനികൾ കട്ടപിടിക്കുകയും കഠിനമാക്കുകയും ചെയ്യുമെന്നും മുംബെെയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അഡ്വാൻസ്ഡ് കാർഡിയാക് സയൻസസ് ആന്റ് ഹാർട്ട് ട്രാൻസ്പ്ലാന്റ്, കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായ ഡോ. തൽഹ മീരൻ പറയുന്നു.
പുകവലി ഹൃദയപേശികളിലേക്ക് ഓക്സിജൻ എത്തിക്കുന്ന രക്തക്കുഴലുകൾക്കുള്ളിൽ കാഠിന്യത്തിനും ഫലകങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു സിഗരറ്റിലെ പ്രധാന രാസ സംയുക്തം നിക്കോട്ടിൻ ആണെങ്കിലും, മറ്റ് സജീവ ഘടകങ്ങളും ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളും ഹൃദയത്തിന് അപകടകരമാണെന്നും ഡോ. തൽഹ കൂട്ടിച്ചേർത്തു.
പുകവലി ഹൃദയത്തിന്റെയും തലച്ചോറിന്റെയും എല്ലാ രക്തക്കുഴലുകളുടെയും ധമനികളിൽ നിക്കോട്ടിൻ, ടാർ എന്നിവയുടെ നിക്ഷേപത്തിന് കാരണമാകുന്നു. ഇത് ഹൃദയാഘാതം, പെരിഫറൽ വാസ്കുലർ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുന്നതായി മുംബൈയിലെ മസീന ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രുചിത് ഷാ പറഞ്ഞു. പുകവലിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുകവലി ഒന്നോ അതിലധികമോ കൊറോണറി ധമനികൾക്കുള്ളിൽ ഫാറ്റി ഡിപ്പോസിറ്റുകളിലേക്കോ ഫലകങ്ങൾ അടിഞ്ഞുകൂടുന്നതിലേക്കോ നയിച്ചേക്കാം എന്നതിനാൽ, അത് രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക