കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ തനിക്ക് ദുഃഖമോ സന്തോഷമോ തോന്നുന്നില്ലെന്ന് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ.
കേസിൽ ജാമ്യം കിട്ടിയതിൽ സന്തോഷിക്കേണ്ടത് ദിലീപാണ്. ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോസ്ഥർക്ക് വെല്ലുവിളിയായി മാറും.
ശക്തനായ പ്രതി വെളിയിൽ നിൽക്കുമ്പോൾ സ്വാഭാവികമായും അന്വേഷണത്തെ ബാധിക്കും. പ്രതി പ്രബലനാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക