ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ അടുത്ത സുഹൃത്ത് നാദിർഷ. ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ നാദിർഷയുടെ പ്രതികരണം.
നാദിർശ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലായിരുന്നു ദിലീപ് അവസാനം അഭിനയിച്ചത്. ഡിസംബർ 31ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.
അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി.യും ജാമ്യവുമായി ബന്ധപ്പെട്ട വാർത്തയിൽ പ്രതികരിച്ചു.
‘ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാധ്യമങ്ങൾക്ക് വാർത്തയല്ല. “ക്ഷീരമുള്ളോരകിടിൻ ചുവട്…” ദിലീപ് തന്നെ!! മാധ്യമ ധർമ്മം!’–വ്യാസന്റെ വാക്കുകൾ.
ജോൺ ഡിറ്റോ (സംവിധായകൻ): ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം.
രാജീവ് ആലുങ്കൽ (ഗാനരചയിതാവ്): ഗോഡ് ഈ ഗ്രേറ്റ്. സത്യം ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക