കഞ്ചാവ് വേട്ട വീണ്ടും തുടർക്കഥയാകുന്നു. താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്. ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക