ശരീരത്തിൽ സ്ട്രെച്ച് മാർക്ക് പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം. പെട്ടെന്ന് തടികൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന ചെറിയ വിടവുകളുടെ പാടുകളാണിത്.
പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള്‍ സാധാരണമാണ്. ഓരോ മാസം കഴിയുന്തോറും വയർ കൂടുതൽ വലുതാകുന്നത് മൂലമാണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ സ്ട്രെച്ച് മാർക്കുകള്‍ വരുന്നത്. ഇത് മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം. സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാനും കറ്റാര്‍വാഴ സഹായിക്കും. ദിവസവും കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
രണ്ട്…
ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്ട്രെച്ച് മാർക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.
മൂന്ന്…
സ്ട്രെച്ച് മാർക്സ് ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും.
നാല്…
സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.
അഞ്ച്…
സ്ട്രെച്ച് മാർക്സ് ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക