കോട്ടയം: ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ ദ്രോഹിക്കുന്നുവെന്ന് വാവ സുരേഷ്. എന്നാൽ, ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അദ്ദേഹം, ഡിസ്ചാർജ് ആയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തന്നെ സഹായിച്ച സർക്കാരിനും, ആശുപത്രി അധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും സുരേഷ് നന്ദി പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ പാമ്പിൽ നിന്നും രക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്നും പറഞ്ഞു. ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നവർക്കും കടിയേൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക