ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടാകുന്നത്.
പവന് 80 രൂപയാണ് കൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,160 രൂപയായി. സ്വർണം ഗ്രാമിന് പത്തു രൂപ കൂടി 4520 ല്‍ എത്തിയിട്ടുണ്ട്.
ഈ മാസത്തിന്റെ ആരംഭത്തിൽ 35,920 രൂപയായിരുന്നു പവന്റെ വില. തുടർന്ന് മൂന്നാം തീയതി ഇത് 36,080 ലേക്ക് ഉയര്‍ന്നു. പിന്നീട് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക