തിരുവനന്തപുരം: ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്തു 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും (ഫെബ്രുവരി ആറ്, ഏഴ്) ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഈ ദിവസങ്ങളില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകില്ല. ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളിള്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനു നടപടി സ്വീകരിക്കാന്‍ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക