കോവിഡ് വ്യാപനം രാജ്യത്തും സംസ്ഥാനത്തും രൂക്ഷമായ സാഹചര്യത്തിലാണ് മിക്ക സംസ്ഥാനങ്ങളും ജില്ലകളും നിയന്ത്രണങ്ങളുമായി മുന്നോട്ട് വന്നത്. ഉത്തർപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയായിരുന്നു. എന്നാൽ, കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശില്‍ സ്കൂളുകളും കോളജുകളും പുനരാരംഭിക്കുവാനിരിക്കുകയാണ്. ഇന്ന് മുതൽ സംസ്ഥാനത്ത് വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും.
സൗബിന്റെ ‘കള്ളന് ഡിസൂസ’യിലെ വീഡിയോ സോങ് പുറത്തിറങ്ങി
സാമൂഹിക അകലവും മാസ്കും വിദ്യാർത്ഥികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. 2022 ലെ പത്താം ക്ലാസ്, 12 ക്ലാസ് യുപി ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക