മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.
ഗോതമ്പുപൊടിയും പഴവും ഉണ്ടെങ്കിൽ ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം
മീഡിയ വൺ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു. വാർത്താവിനിമയ മന്ത്രാലയവും മീഡിയ വൺ സ്ഥാപനവും തമ്മിലുള്ളതാണ് കേസെന്നും ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗ രേഖകൾ കാലാകാലങ്ങളിൽ പുനപരിശോധിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചാനലിൻറെ സംപ്രേഷണത്തിന് അനുമതി നൽകിയ ഇടക്കാല ഉത്തരവ് ഇന്ന് വരെ ദീർഘിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക