പുതിയ ഇന്ത്യയെ നിർമ്മിക്കണമെന്നുണ്ടെങ്കിൽ പുതിയ ഉത്തർപ്രദേശ് കൂടി വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു, കാലത്തിന്റെ ആവശ്യം നിറവേറ്റാന്‍ ജനങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ഉത്തര്‍പ്രദേശിന്റെ ഭാഗ്യം എഴുതണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജഹാന്‍പൂര്‍ നിയോജക മണ്ഡലത്തിലെ കത്രയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സും ആത്മാഭിമാനവും വര്‍ധിപ്പിക്കുന്നതില്‍ വിജയം നേടിയ സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളത്.
പുതിയ ഉത്തർപ്രദേശ് സൃഷ്ടിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണ നടക്കുന്നത്. ഇന്ന് ഇന്ത്യ പറയുന്നതെല്ലാം ലോകം മുഴുവൻ കാതോർക്കുകയാണ്. നേരത്തെ അങ്ങനെയുണ്ടായിരുന്നില്ല. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക