മെല്‍ബണ്‍: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നു.
ടിക്കറ്റ് വിൽപന തുടങ്ങി അഞ്ച് മണിക്കൂറിനകമാണ് അറുപതിനായിരം ടിക്കറ്റുകൾ വിറ്റുതീർന്നത്. ഒക്ടോബർ 23ന് മെൽബണിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.
കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ ഇന്ത്യയെ തോൽപിച്ചിരുന്നു. ഐസിസി ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്.
വൈരികളായ പാകിസ്ഥാനാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 23ന് വിഖ്യാതമായ മെല്‍ബണില്‍ നടക്കും.
ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിന്‍ഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക