കോവിഡ് ബാധിതരായവർ കരുതലോടെ ഏഴ് ദിവസം വീട്ടിൽ കഴിയണമെന്നും ഭയക്കേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടണം.
സോനുവും ആര്യയും ഒന്നായി: ശബ്ദമില്ലാത്ത ജീവിതത്തില്‍ ഇനി യാത്ര ഒരുമിച്ച്
മാത്രമല്ല, ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കൃത്യമായ നിരീക്ഷണത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കൃത്യമായി പരിചരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒമിക്രോൺ നിസാരമായി കാണേണ്ട ഒന്നല്ല, അതിന്റെ വ്യാപനശേഷി കൂടുതലാണ്.
വീണ്ടും ഷഹബാസ് അമൻ മാജിക്; ശ്രദ്ധനേടി ‘കള്ളൻ ഡിസൂസ’യിലെ ഗാനം
അതേസമയം, ആകെയുള്ള 3 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രി സേവനം ആവശ്യമായുള്ളതെന്നും 97 ശതമാനം പേരും ഗൃഹ പരിചരണത്തിലാണുള്ളതെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക