ഗോള്‍ഡന്‍ വിസ ഇനി മുതൽ പ്രവാസികൾക്കും ലഭിക്കും. പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബഹ്റൈൻ. അഞ്ച് വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്റൈന്‍ ദിനാര്‍ മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കും.
മൂര്‍ഖന്‍ കടിച്ചത് അശ്രദ്ധയല്ല, അപകടം; തിരിച്ചുവരവ് അതിശയകരം: വാവ സുരേഷ്
യു.എ.ഇക്ക് പിന്നാലെയാണ് ബഹ്റൈനും ഗോള്‍ഡന്‍ വിസ സമ്പ്രദായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രണ്ട് ലക്ഷം ബഹ്റൈന്‍ ദിനാര്‍ ബഹ്റൈനില്‍ നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസക്ക് അർഹതയുണ്ട്.
മാത്രമല്ല, കലാകാരൻമാർ, കായിക താരങ്ങൾ എന്നിവർക്കെല്ലാം ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക