വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതി അംഗീകരിക്കുവാന്‍ കഴിയില്ലെന്നു വനം വകുപ്പ് അധികൃതര്‍. സുരേഷിനെ അനുകരിച്ചാണ് പലരും പാമ്പ് പിടിക്കുന്നതെന്നും അതിനാല്‍ ഈ രീതി കര്‍ശനമായി നിയന്ത്രിക്കുമെന്നും കോട്ടയത്തെ വനം വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
വേണ്ട മുന്‍കരുതല്‍ ഇല്ലാതെയാണ് വാവ സുരേഷും അദ്ദേഹത്തെ അനുകരിക്കുന്നവരും പാമ്പിനെ പിടിക്കുന്നത്. പാമ്പ് പിടിക്കാനായി പ്രത്യേക ഹുക്കും ബാഗും നല്‍കാറുണ്ട്. പാമ്പിനെ പിടികൂടിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ബാഗിനുള്ളില്‍ ആക്കണം. പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
എന്നാല്‍, വാവ സുരേഷ് പാമ്പിനെ പിടിച്ചു കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം കുറിച്ചിയില്‍ സംഭവിച്ചതും ഇതു തന്നെയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നു ഈ ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക